പാലക്കാട്: കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനെത്തി താമസിച്ചു വന്ന ഹോട്ടൽ മുറികളിൽ കള്ളപ്പണം ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് അധോലോക നേതാവ് എ.എ.റഹിം (ജി) ൻ്റെ അറിവോടെയുള്ള ഇൻഫർമേഷനെ തുടർന്ന് പിണറായി വിജയൻ്റെ കീഴിലുള്ള പൊലീസ് നടത്തിയ തിരച്ചിൽ വിഫലമായി. പണം കണ്ടെത്താനായില്ല. അന്വേഷണ റിപ്പോർട്ട് തന്നിട്ടു പോയാൽ മതിയെന്ന് ആവശ്യപ്പെട്ട് വി.കെ.ശ്രീകണ്ഠൻ എംപി യും ഷാഫി പറമ്പിൽ എംപിയും സമരം തുടങ്ങിയതോടെ രാത്രി പാലക്കാട് സംഘർഷഭരിതമായി. രാത്രി 12 മണിയോടെയാണ് ബിജെപി- സിപിഎം- പൊലീസിലെ പിണറായി വിഭാഗം - കൈരളി ചാനൽ സംഘത്തിൻ്റെ പ്രചാരണത്തോടെ ഇല്ലാത്ത കുഴൽപണത്തിനായി പെണ്ണുങ്ങളുടെ റൂമിൽ കയറി തിളച്ചുമറിയാൻ തുടങ്ങിയത്. 12 റൂമുകൾ പരിശോധിച്ചു. ഷാനിമോൾ ഉസ്മാൻ്റെ മുറിയിൽ കള്ളപ്പണം ഉണ്ട് എന്നാരോപിച്ച് വാതിലിൽ മുട്ടും ബഹളവും ഒക്കെയായി പിണറായി വിഭാഗം പൊലീസ് കാക്കിയുടെ മാനം കെടുത്തി. രാഹുൽ മാങ്കുട്ടത്തിൽ ഹോട്ടലിലെ ഏതോ മുറിയിൽ പണവുമായി ഉണ്ടന്നാരോപിച്ചായിരുന്നു കലാപരിപാടി. പേരും വിലാസവും ഇലാത്ത പുരുഷ പോലീസ് പന്ത്രണ്ടോളം മുറികളിൽ തള്ളിക്കയറി പരിശോധന നടത്തി. സ്ത്രീകളുടെ മുറിയിൽ അനുമതി ഇല്ലാതെയും വനിത പൊലീസിനെ കൂട്ടാതെയുമെത്തിയ പൊലീസിന് പിന്നാലെ കള്ളപ്പണ വിതരണക്കാരനെന്ന് ആരോപണ വിധേയനായ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള ബിജെപിയുടെ പ്രവർത്തകരും സ്ഥലത്ത് ഓടി എത്തിയിരുന്നു. മുറിയിൽ കള്ളപ്പണം ഉണ്ടെന്ന് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന എ.എ.റഹിമും നുണകൾ തുടർച്ചയായി തള്ളിക്കൊണ്ടിരുന്നു. കള്ളപ്പണ ഇടപാട് മറയ്ക്കാനും കോൺഗ്രസ് നേതാക്കളുടെ പേരിൽ ആരോപണം ഉന്നയിച്ച ശേഷം ആ ഗ്യാപ്പിലൂടെ സിപിഎം- ബിജെപി കള്ളപ്പണ ഇടപാട് സുഗമമാക്കാനും നടത്തിയ ഇടപാടാണോ ഈ തിരച്ചിൽ നാടകത്തിന് പിന്നിൽ എന്ന സംശയമുയരുകയാണ്. എ.എ.റഹിം പറയുന്ന രീതി പരിശോധിച്ചാൽ മുൻപ് സ്വർണ്ണക്കടത്തും കള്ളപ്പണക്കടത്തും നടത്തിയ അനുഭവസമ്പത്ത് ഉള്ളതായാണ് വ്യക്തമാകുന്നത്. ഒരു പക്ഷെ കാരണഭൂതം താമസിക്കുന്ന ക്ലിപ്പ് ഹൗസിലേക്ക് നടത്തിയ കള്ളക്കടത്തുകളിൽ റഹിമിനും റോൾ ഉണ്ടായിരിക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിലാക്കി ഇത്തരം കള്ളക്കടത്തുകൾ നടത്തിയിരുന്നു എന്നാരോപിച്ചത് കോൺഗ്രസുകാർ ആയിരുന്നില്ല, പകരം കാരണഭൂതത്തിൻ്റെ എല്ലാ പരിപാടികളും പിന്നിലും മുന്നിലും വശങ്ങളിലുമായി പിൻതുടർന്നിരുന്ന ചില സ്ത്രീകളായിരുന്നു എന്നാണ് കേരളം കേട്ടിട്ടുള്ളത്. ഇതിനൊക്കെ ഒത്താശ ചെയ്തും ചൂട്ടു കത്തിച്ചു കാണിച്ചും ഒക്കെ ഒരു പാട് കാലമായി നടക്കുന്ന എ.എ.റഹിമിന് ആര് ബാഗുമായും ചോറിൻ പാത്രവുമായും ഒക്കെ പോകുന്നത് കണ്ടാലും സംശയമാണ്. കാരണഭൂതം ബിരിയാണി ചെമ്പ് ചുമപ്പിച്ചിട്ടുള്ളതല്ലാതെ റഹിമിന് കൂലിയായിപ്പോലും 5 പൈസ കൊടുക്കാത്തതിനാൽ നിരാശയുണ്ടെന്ന് വ്യക്തമാണ്. ഏതായാലും എ.എ.റഹിമിനും കെ.സുരേന്ദ്രൻ്റെ സ്ഥാനാർഥിക്കും ഒരേ രീതിയും സംഭാഷണവിഷയവുമായതിനാൽ റഹിമിൻ്റെ കേരള പാർട്ടിയും സുരേന്ദ്രൻ്റെ കേരള പാർട്ടിയും ഒന്നായി എന്ന് കരുതാവുന്നതാണ്. പാലക്കാട്ട് ഹോട്ടൽ മുറിയിലുണ്ടെന്ന് ആരോപിതനായ രാഹുൽ മാങ്കുട്ടത്തിൽ തത്സമയം കോഴിക്കോടായിരുന്നു ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്ന ലൈവ് വീഡിയോ കണ്ടു കൊണ്ടിരുന്ന് തന്നെ നുണ പറയണമെങ്കിൽ അതിന് തൊലിക്കട്ടിയുള്ള ഒരേയൊരു രാഷ്ടീയ നേതാവ് നേതാവ് എ.എ.റഹിമും അതിന് തയാറുള്ള രണ്ട് പാർട്ടികൾ കേരള പിണറായി പാർട്ടിയും കേരള ബിജെപിയും മാത്രമാണ്. മമ്മൂട്ടി എന്ന മഹാനടനും ജോൺ ബ്രിട്ടാസെന്ന തരികിട മാധ്യമ പ്രവർത്തകനും ഭരിക്കുന്ന കൈരളി എന്ന കള്ളപ്പണ സ്ഥാപനത്തിലെ റിപ്പോർട്ടർ എന്ന് അവകാശപ്പെടുന്ന ഏതോ കാരിയർ ആണ് കള്ളപ്പണ ആരോപണം ആദ്യമായി പറഞ്ഞു നടന്നതെന്ന് കോൺഗ്രസ് നേതാവ് അബിൻ വർക്കി പറയുന്നു. ഉടനെ തന്നെ സി പി എം പ്രവർത്തകരായ ഒരു പറ്റം പൊലീസ് ചാടി വീഴുകയും സ്ത്രീകൾ മാത്രുള്ള റൂമിൽ പോലും ഇടിച്ചു കയറി പരിശോധന നടത്തുകയും ചെയ്തു. വനിത പൊലീസില്ലാതെയാണ് ഈ പരിശോധനയൊക്കെ നടത്തിയത്.
AA Rahim's life was left to become permanently available. The rise of Palakkad Kuzhalpanam was not correct.